2030ഓടെ മുസ്ലീം രാഷ്ട്രമാക്കുക ലക്ഷ്യം; ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്

2030 ഓടെ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ ലൗജിഹാദ് നടത്തുകയാണ് 
പി സി ജോര്‍ജ്/ഫയല്‍ ചിത്രം
പി സി ജോര്‍ജ്/ഫയല്‍ ചിത്രം

തൊടുപുഴ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമം. കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിന്നു പി.സി.ജോര്‍ജ്

സുപ്രീം കോടതി പറയുന്നു ലൗജിഹാദ് ഇല്ലെന്ന്. എന്നാല്‍ എതനിക്കറിയാം ലൗജിഹാദ് ഉണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഈ പോക്ക് അവസാനിപ്പിക്കാന്‍ ഒറ്റ മാര്‍ഗമെയുള്ളു. അത് ഇന്ത്യാ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്. ഭരണഘടന പ്രകാരം നമ്മള്‍ ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്നും ആ മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയെ 2030 ഓടെ ഒരു മുസ്ലീം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ  ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com