50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം; മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫെയ്‌സ്ബുക്ക് വീഡിയോ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫെയ്‌സ്ബുക്ക് വീഡിയോ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. 

അതേസമയം സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുപരിപാടികള്‍ 2 മണിക്കൂര്‍ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം പ്രവര്‍ത്തിപ്പിക്കാം. കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 

നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടച്ചിട്ട മുറികളിലെ പരിപാടികള്‍ക്ക് 100 പേര്‍ക്കു മാത്രമാണ് അനുമതി. ഹോട്ടലുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിക്കും. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ നിരോധിച്ചു. പൊതു പരിപാടികളില്‍ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ് നല്‍കാം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. വാര്‍ഡ്തല നിരീക്ഷണവും ക്വാറന്റൈനും കര്‍ശനമാക്കാനുമാണ് തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com