ആശങ്കയായി കുതിച്ചുയര്‍ന്ന് കോവിഡ് ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു ;  ചീഫ് സെക്രട്ടറി കോര്‍ കമ്മിറ്റി യോഗം വിളിച്ചു

രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതല്‍ കിടക്കകള്‍  സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു.  സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി കോര്‍ കമ്മിറ്റി യോഗം വിളിച്ചു. കൂട്ടം ചേരലുകള്‍ ഒഴിവാക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടായേക്കും. 

ഷോപ്പുകള്‍ മാളുകള്‍ അടക്കം ജനങ്ങല്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയതുപോലെ രാത്രികാല കര്‍ഫ്യൂവും പരിഗണിക്കുന്നതായാണ് സൂചന. രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതല്‍ കിടക്കകള്‍ അടക്കം സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇന്നലെ മാത്രം സംസ്ഥാനത്ത് ഏഴായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ജില്ലകളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം 200 കടന്നു. കോഴിക്കോട് 1200 ലേറെ പുതിയ കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ചില ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണെന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നു. 

സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം 44389 ആയി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 600 ആയും വെന്റിലേറ്ററില്‍ ഉള്ള രോഗികളുടെ എണ്ണം 173 ആയും ഉയര്‍ന്നു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെ പല സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ എണ്ണം കൂട്ടേണ്ട അവസ്ഥയാണ്. രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ ക്രഷിങ് ദി കര്‍വ് എന്ന പേരില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com