ഹോട്ടലും കടകളും രാത്രി 9 മണിവരെ; പൊതുപരിപാടികള്‍ 2 മണിക്കൂര്‍ മാത്രം;  സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് മണിക്കൂര്‍ മാത്രമാണ് പൊതുപരിപാടികള്‍ക്ക് അനുമതിയുള്ളു. ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് മണിക്ക് അടയ്ക്കണം. അടച്ചിട്ട മുറിയിലെ ചടങ്ങുകളില്‍ പരമാവധി നൂറ് പേര്‍ക്ക് മാത്രമെ പങ്കെടുക്കാവു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം.

പൊതുപരിപാടികളില്‍ 200 പേര്‍ക്ക് മാത്രമാണ് അനമതിയുള്ളു. രണ്ട് മണിക്കൂറില്‍ അധികം സമയം പരിപാടികള്‍ നീളരുത്. കടകള്‍, ഹോട്ടലുകള്‍ ഇവയുടെ പ്രവര്‍ത്തനസമയം 9 മണിവരെ മാത്രമായിരിക്കും. ഹോട്ടലുകളില്‍ പകുതി സീറ്റുകളില്‍ മാത്രമെ  പ്രവേശനം അനുവദിക്കാവൂ.  പരമാവധി പാര്‍സല്‍ നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ളന നടപടികള്‍ ശക്തമാക്കും. വിവാഹചടങ്ങില്‍ പാക്കറ്റ് ഫുഡുകള്‍ നല്‍കണമെന്നും സദ്യ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com