കാറുമായി കൂട്ടിയിടിച്ചു; ടോറസ് ലോറി റോഡിന് കുറുകെ മറിഞ്ഞു, കോട്ടയം എം ജി റോഡില്‍ ഗതാഗത നിയന്ത്രണം

വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം എം ജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

കോട്ടയം: വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം എം ജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിചിരിച്ചുവിട്ടു. കുറവിലങ്ങാടിന് സമീപം കുര്യനാട് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. 

ടോറസ് ലോറിയും എതിരേ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടോറസ് ലോറി റോഡിന് കുറുകേ മറിഞ്ഞു. ഇതിനെ തുടര്‍ന്ന് എം സി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മറ്റുവഴികളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. 

കരിങ്കല്ലുമായി പോകുകയായിരുന്ന ലോറിയില്‍നിന്ന് റോഡിലേക്ക് കല്ലുകള്‍ വീണുകിടക്കുകയാണ്. ലോറിയും കല്ലുകളും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com