പൈലറ്റാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു; വിവാഹവാഗ്ദാനം നല്‍കി പീഡനം; സ്വര്‍ണം തട്ടിയെടുത്തു; അറസ്റ്റ്

ഇതിനിടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെന്നു പറഞ്ഞ് കുമ്പളത്തുള്ള റിസോര്‍ട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  പൈലറ്റാണെന്ന് പറഞ്ഞ് വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര ചെറുതോട്ടത്തില്‍മലയില്‍ ടിജു ജോര്‍ജ് തോമസിനെയാണ് പനങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. ബെംഗളൂരുവില്‍ ടിജു ഒളിവില്‍ കഴിഞ്ഞ സ്ഥലം കണ്ടെത്തിയായിരുന്നു അറസ്റ്റ്.

ഭാര്യ മരിച്ചു പോയെന്നും രണ്ടാം വിവാഹത്തിനു താല്‍പര്യമുണ്ടെന്നുമാണ് ഇയാള്‍ വിവാഹം ആലോചിച്ച തൃശൂര്‍ സ്വദേശിനിയോട് പറഞ്ഞത്. ഇന്‍ഡിഗോ, എയര്‍ ഏഷ്യ എയര്‍ലൈനുകളില്‍ താന്‍ പൈലറ്റായിരുന്നെന്നും കാനഡ മൈഗ്രൈഷനുള്ള ശ്രമത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അടുപ്പം സ്ഥാപിച്ചത്. സുഹൃത്തിന്റെ യൂണിഫോം ധരിച്ച് എടുത്ത ഫോട്ടോയും വിശ്വാസ്യതയ്ക്കായി കാണിച്ചു. വീട്ടില്‍ പെണ്ണു കാണല്‍ ചടങ്ങു നടത്തുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്ത ശേഷം പലപ്പോഴായി ആവശ്യങ്ങള്‍ പറഞ്ഞ് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.

ഇതിനിടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെന്നു പറഞ്ഞ് കുമ്പളത്തുള്ള റിസോര്‍ട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.  ഒരു തവണ കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്

ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹ വെബ്‌സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടിയ കേസില്‍ 2013ല്‍ മലേഷ്യയില്‍നിന്ന് കയറ്റി അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശിനി ഇയാള്‍ക്കെതിരെ നല്‍കിയ സമാന തട്ടിപ്പു കേസില്‍ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com