വ്രതദിനങ്ങളുടെ പുണ്യമാസത്തിന് ഇന്നു തുടക്കം; റമസാൻ ചടങ്ങുകൾ കോവിഡ് മാനദണ്ഡം പാലിച്ച്

പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും തറാവീഹ് നമസ്കാരത്തിനും തുടക്കമായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പതിനൊന്ന് മാസത്തെ സുഭിക്ഷതയിൽ ചെയ്ത പാപങ്ങൾ കരിച്ച് വ്രതദിനങ്ങളുടെ പുണ്യമാസത്തിന് ഇന്നു തുടക്കം. മനസും ശരീരവും സകല തിന്മകളിൽ നിന്നും മോചിതമായി പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് സ്രഷ്ടാവിലേക്ക് അടുക്കുന്ന ദിനങ്ങൾ. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് റമസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചത്. 

മാസപ്പിറവി ദൃശ്യമായതായി അറിയിച്ചതോടെ പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും തറാവീഹ് നമസ്കാരത്തിനും തുടക്കമായി. കഴിഞ്ഞ വർഷത്തെ പോലെ കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇക്കുറിയും പള്ളികളിൽ ആരാധനകൾ നടത്തുക.

യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇന്നാണു വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ വ്രതാരംഭം ബുധനാഴ്ചയായിരിക്കും. തമിഴ്നാട്, ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും ബുധനാഴ്ചയായിരിക്കും റമസാൻ 1 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com