തൃശൂർ പൂരം കാണണോ? കോവിഡ് നെ​ഗറ്റീവ്, വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം

തൃശൂർ പൂരം കാണണോ? കോവിഡ് നെ​ഗറ്റീവ്, വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം അരങ്ങേറുക കർശന ഉപാധികളോടെയും നിയന്ത്രണങ്ങളോടെയും. പൂരത്തിൽ പങ്കെടുക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കാണിക്കണം.

വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കൂ. കുട്ടികൾക്ക് പ്രവേശനമില്ല.  

45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസിൽ താഴെ പ്രായമുള്ളവർ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. തൃശൂരിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com