'റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി രോഗബാധിതനായിരുന്നു'; മടക്കയാത്ര ആഘോഷമാക്കി; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍

കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്
പിണറായി വിജയന്‍- വി മുരളീധരന്‍
പിണറായി വിജയന്‍- വി മുരളീധരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. കോവിഡ് നെഗറ്റീവായ ശേഷം  ഏഴു ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയില്‍ നിന്നുള്ള മടക്കയാത്ര ആഘോഷമാക്കിയെന്ന് വി മുരളീധരന്‍ പറഞ്ഞു. ഏപ്രില്‍ നാലിന് ധര്‍മടത്ത് റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി വിജയന്‍ രോഗബാധിതനായിരുന്നെന്ന്  മാധ്യമങ്ങള്‍ പറയുന്നതായും മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

വി മുരളീധരന്റെ കുറിപ്പ്

കോവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് പിണറായി വിജയന്‍
നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാന്‍ വന്നത്.....
ഏപ്രില്‍ നാലിന് ധര്‍മടത്ത് റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി വിജയന്‍ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങള്‍ പറയുന്നു....
രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര...
കോവിഡ് നെഗറ്റീവായ ശേഷം  ഏഴു ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയില്‍ നിന്നുള്ള മടക്കവും ആഘോഷമാക്കി...
കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാന്‍ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്.
കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com