എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മാളുകള്‍ക്ക് എതിരെ പൊലീസ് നടപടി

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാളുകള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് നടപടി ഉണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. ഇന്നലെയും ആയിരത്തിലധികം പേര്‍്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കാണിച്ച് മാളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം മാളുകള്‍ക്ക് എതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന്് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. പ്രതിദിനം 12000 പരിശോധനകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. വാക്‌സിനേഷനും വര്‍ധിപ്പിക്കും. പ്രതിദിനം 35000പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിനുകളുടെ എണ്ണത്തിലുള്ള കുറവ് മറ്റു ജില്ലകളുമായി സഹകരിച്ച് പരിഹരിക്കുന്നുണ്ട്. നിലവില്‍ ജില്ലയില്‍ 207 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. ഇവിടെ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനം തയ്യാറാവണമെന്ന് സുഹാസ് അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com