പണം കണ്ടെടുത്തത് ക്ലോസറ്റില്‍ നിന്നല്ല, കട്ടിലിനടിയില്‍ നിന്ന്; വിദേശകറന്‍സി കുട്ടികള്‍ ഹോബിയായി ശേഖരിച്ചത്; വിശദീകരണവുമായി കെഎം ഷാജി

വിവിധ രാജ്യങ്ങളിലെ കറന്‍സി മക്കള്‍ കളക്ട് ചെയ്ത് വച്ചതാണ്
കെഎം ഷാജി/ ഫെയ്സ്ബുക്ക്
കെഎം ഷാജി/ ഫെയ്സ്ബുക്ക്

കോഴിക്കോട്: തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ശേഖരിച്ചതെന്ന് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ  കെഎം ഷാജി. ജനങ്ങളില്‍ നിന്ന് പിരിച്ചതാണ് പണം. അതിന്റെ രേഖകള്‍ വിജിലന്‍സിന് കൈമാറി. വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചു എന്നത് തെറ്റാണ്. കുട്ടികള്‍ ഹോബിയായി ശേഖരിച്ചതാണ് കണ്ടെടുത്തത്. പണം കണ്ടെടുത്തത് ക്ലോസറ്റില്‍ നിന്നാണെന്ന് പ്രചാരണം ശരിയല്ല. ക്യാംപ് ഹൗസിലെ മുറിയിലെ കട്ടിലിനടിയില്‍നിന്നാണ് പണം കണ്ടെടുത്തത്. പണം കണ്ടെടുത്തെന്ന് പറഞ്ഞ് തന്നെ പൂട്ടാനാകില്ലെന്ന് കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. 

വിജിലന്‍സിന്റെ നാലരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയുടെ പ്രതികരണം. വിദേശകറന്‍സിയും പിടിച്ചെടുത്ത സ്വര്‍ണവും പിടിച്ചെടുത്ത വിജിലന്‍സ് ഇറങ്ങുന്നതിന് തൊട്ടുമുന്‍പെ തന്നെ തങ്ങളെ ഏല്‍പ്പിച്ചതാണ്. കറന്‍സി എന്നൊക്കെ പറഞ്ഞ് ആളുകളെ പേടിപ്പിക്കാമെന്നല്ലാതെ, വിവിധ രാജ്യങ്ങളിലെ കറന്‍സി മക്കള്‍ കളക്ട് ചെയ്ത് വച്ചതാണ്. അത് വിജിലന്‍സ് അങ്ങനെ തന്നെയാണ് രേഖപ്പെടുത്തിയത്. വിജിലന്‍സ് എഴുതിയ ഭാഷ തന്നെ കളക്ഷന്‍ എന്നാണ്. പുറത്തുവന്ന വാര്‍ത്തകള്‍ വേറെ തരത്തിലാണ്. പണം വീട്ടില്‍ നിന്ന് മാറ്റിവെക്കാതിരുന്നത് പണത്തിന് കൃത്യമായ രേഖകള്‍ ഉള്ളതുകൊണ്ടും ജനങ്ങളുടെ കൈകളില്‍ നിന്ന് പിരിച്ചെടുത്ത കണക്ക് ഉള്ളത് കൊണ്ടാണ്. 

എന്റെ വീട്ടിനകത്തെ കക്കൂസില്‍ നിന്നല്ല പണം കണ്ടെടുത്തത്. കട്ടിലിലെ കാല്‍ഭാഗത്തുവച്ചാണ് പണം പിടിച്ചെടുത്തതെന്ന് മഹസറില്‍ പറഞ്ഞിട്ടുണ്ട്. പണം പിടിച്ചെടുത്തത് തന്റെ വീട്ടില്‍ നിന്നല്ലെന്നും ക്യാംപ് ഹൗസില്‍ വച്ചാണെന്നും കെഎം ഷാജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com