'മന്‍സൂര്‍ അനുജനെപ്പോലെ, എനിക്ക് അവനെ കൊല്ലാനാവില്ല'; ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

നിയമ വ്യവസ്ഥിതിയിൽ പൂർണ വിശ്വാസമുണ്ട്. ഞാനവിടേക്ക് പോവുകയാണ്
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക് ചിത്രം‌
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക് ചിത്രം‌

കണ്ണൂര്‍:  മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് സുഹൈല്‍ കീഴടങ്ങി. തലശേരി മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. മന്‍സൂറിനെ വധിച്ച സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളാണ് സുഹൈല്‍. കൊലപാതകത്തില്‍ പങ്കില്ലെന്ന് സുഹൈല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കീഴടങ്ങിയത്. 

നിയമ വ്യവസ്ഥിതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. താനവിടേക്ക് പോവുകയാണ്. അവിടെതന്റെ നിരപരാധിത്വം തെളിയിക്കും.നുണ പരിശോധന അടക്കംമുള്ള ടെസ്റ്റ്കള്‍ക്ക് തയ്യാറാണെന്നും സുഹൈല്‍ കുറിപ്പില്‍ പറയുന്നു. 

താന്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും എപ്പോഴും വൈകാരികമായി പ്രതികരിക്കാറുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. അന്നും അത് പോലെ പ്രതികരിച്ചു എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നുള്ളത് പടച്ച റബ്ബിനെ സാക്ഷിയായി ഞാന്‍ ഇവിടെ പറയുന്നു. മന്‍സൂറിന് അപകടം പറ്റിയത് തന്നെ ഞാന്‍ അറിയുന്നത് മന്‍സൂറിനൊപ്പം അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്ന എന്റെ സഹോദരന്‍ നസീഫ് എന്നെ ഫോണിലൂടെ അറിയിക്കുമ്പോള്‍ ആണ്. ആ സമയത്ത് ഞെട്ടിതരിച്ച  എന്നോട് മറ്റെന്തൊക്കെയോ പറഞ്ഞപ്പോഴും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേ ദിനം എന്റെ കുഞ്ഞനുജന്‍ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അവനെ ഒരു നോക്ക് കാണാനും അവന്റെ ഖബ്‌റില്‍ ഒരു പിടി മണ്ണ് വാരിയിടാനും ഏറെ ആഗ്രഹിച്ചിരുന്നു.പക്ഷേ രാഷ്ട്രീയ പകപോക്കല്‍ കാലങ്ങളായി നേരിടുമ്പോള്‍ ഏറെ പ്രിയപ്പെട്ട മന്‍സൂറിന്റെ മരണത്തിലും എന്നെ പ്രതിയാക്കി നാട്ടുകാര്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും കുടുംബത്തിലും അറിയാതെ ഇട്ടു പോയ ഒരു വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പേരില്‍ വെറുക്കപ്പെട്ടവനായി മാറ്റാന്‍ ചിലര്‍ക്ക് കഴിഞ്ഞെന്നും കുറിപ്പില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com