തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും ; പ്രവേശനത്തിന് കടുത്ത നിയന്ത്രണം

പൂരനഗരിയെ ആറു മേഖലകളാക്കി തിരിച്ച് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും ഘടകക്ഷേത്രങ്ങളും നാളെ കൊടിയേറ്റും. 23 നാണ് പൂരം. പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം നാളെ തുടങ്ങും. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂരം നടത്തുക. വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. സാംപിള്‍ വെടിക്കെട്ട് പതിവു ദിവസം എല്ലാ മുന്‍കരുതലോടെയും നടത്തും. 

പൂരക്കഞ്ഞി വിതരണം ഒഴിവാക്കിയിട്ടുണ്ട്. പൂരത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കണം. ഈ സാഹചര്യത്തില്‍ കുറഞ്ഞനിരക്കില്‍ കോവിഡ് പരിശോധന നടത്താന്‍ പാറമേക്കാവ് ദേവസ്വം അവസരം ഒരുക്കിയിട്ടുണ്ട്. 

700 രൂപ നിരക്കിലാകും പരിശോധന നടത്തുക. 21 നാണ് പരിശോധന. പൂരനഗരിയെ ആറു മേഖലകളാക്കി തിരിച്ച് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരത്തിന് പരമാവധി ആളുകള്‍ എത്തുന്നത് കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com