ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് ; അതിര്‍ത്തി കടക്കാന്‍ ഇ-പാസ് നിര്‍ബന്ധം

ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പൊലീസ് അറിയിച്ചു
പൊലീസ് പരിശോധന/ഫയല്‍ ചിത്രം
പൊലീസ് പരിശോധന/ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ, തിരുവനന്തപുരത്തു നിന്നുള്ള ഇടറോഡുകള്‍ തമിഴ്‌നാട് പൊലീസ് അടച്ചു. 12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് അടച്ചത്. തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് നടപടി. 

കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള രോഡുകളും അടച്ചു. 

ഇ-പാസ് ഉള്ളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും തമിഴ്‌നാട് തിരുവനന്തപുരത്തേക്കുള്ള റോഡുകള്‍ അടച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com