പൂഞ്ഞാറില്‍ മാത്രം 47 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായി : പി സി ജോര്‍ജ്

ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്
പി സി ജോര്‍ജ്  /ഫയല്‍ ചിത്രം
പി സി ജോര്‍ജ് /ഫയല്‍ ചിത്രം

കോട്ടയം : ലൗ ജിഹാദ് സത്യമാണെന്ന് ആവര്‍ത്തിച്ച് പി സി ജോര്‍ജ്. ഇക്കാര്യത്തില്‍ മുന്‍പെടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തനിക്ക് നേരിട്ട് അറിയുന്നതുകൊണ്ടാണ് നിലപാട് മാറ്റാത്തത്. തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്ന് പി സി ജോര്‍ജ് പറഞ്ഞു. 

ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണ്. പക്ഷെ പെണ്‍കുട്ടികളുടെ കുടുംബം പരാതി പറയുന്നില്ല. 

ഒന്നരമാസം മുമ്പ് തീക്കോയിയില്‍ നിന്ന് ഒരു പെണ്‍കുട്ടി പോയി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല. തന്റെ അഭിപ്രായം മുസ്ലിം സമുദായത്തെ അവഹേളിക്കാനല്ല. ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെ ആണെന്നും പി സി ജോര്‍ജ് പറഞ്ഞു. 

സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

വിശ്വാസികളായ, മാന്യന്മാരായ മുസ്ലിം സഹോദരന്മാരുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. തികഞ്ഞ സൗഹാര്‍ദത്തിലാണ് താന്‍ അവരോടൊത്ത് ജീവിക്കുന്നത്. ജെസ്‌ന ജയിംസ് എന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും ചിന്തിക്കണം. തന്റെ മണ്ഡലത്തിലെ കുട്ടിയാണിത്. അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com