കത്തുവ ഫണ്ട് തട്ടിപ്പ് ആരോപണം: സി കെ സുബൈറിന് ഇ ഡിയുടെ നോട്ടീസ്, ഫിറോസിനെ ചോദ്യം ചെയ്‌തേക്കും

ത്തുവ ഫണ്ട്  തട്ടിപ്പ് ആരോപണത്തില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്
സി കെ സുബൈര്‍, പി കെ ഫിറോസ്‌
സി കെ സുബൈര്‍, പി കെ ഫിറോസ്‌

കൊച്ചി: കത്തുവ ഫണ്ട്  തട്ടിപ്പ് ആരോപണത്തില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 22 ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും ചോദ്യം ചെയ്‌തേക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി. 

അന്വേഷണത്തിന്റെ  ആദ്യഘട്ടമായാണ് ഇ ഡി സി കെ സുബൈറിന് സമന്‍സ് അയച്ചത്.സമന്‍സ് ലഭിച്ചുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും സുബൈര്‍ പറഞ്ഞു

കത്തുവ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി പിരിച്ച തുക വഴിമാറ്റി ചെലവഴിച്ചു എന്നാണ് ആരോപണം. ഒരുകോടി രൂപ പിരിച്ചതില്‍ പതിനഞ്ചു ലക്ഷം രൂപ പി കെ ഫിറോസ് മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തിന് പിന്നാലെ ഫിറോസിനും സുബൈറിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമഗംലം പൊലീസാണ് കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com