പിഎസ്‌സി പരീക്ഷ ഇന്ന്; എഴുതുന്നത് രണ്ടരലക്ഷത്തിലേറെ പേർ 

ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷയാണ് ഇന്ന് നടക്കുന്നത്
ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

തിരുവനന്തപുരം:  പിഎസ്‌സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നു നടക്കും. ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഇന്ന് നടക്കുന്നത്. 2.52 ലക്ഷം ഉദ്യോ​ഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.  കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ അവസരം നൽകും.

റിസർവ് ബാങ്കിന്റെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർ രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അവസരം നൽകിയിട്ടുണ്ട്. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീടു പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com