സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല; ജി സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എ എം ആരിഫ്

ആലപ്പുഴ സിപിഎമ്മിനുള്ളിലെ തര്‍ക്കത്തില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമര്‍ശത്തില്‍ പ്രതികരണവുമായി എ എം ആരിഫ് എംപി
എ എം ആരിഫ്/ഫയല്‍ ചിത്രം
എ എം ആരിഫ്/ഫയല്‍ ചിത്രം

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിനുള്ളിലെ തര്‍ക്കത്തില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമര്‍ശത്തില്‍ പ്രതികരണവുമായി എ എം ആരിഫ് എംപി. സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലിസം ഉള്ളതായി അറിയില്ലെന്ന് ആരിഫ് പ്രതികരിച്ചു. അങ്ങനെ ഉണ്ടെങ്കില്‍ അത് ആരാണെങ്കിലും  നടപടി എടുക്കാനുളള ശക്തി പാര്‍ട്ടിക്കുണ്ട്. രാഷ്ട്രീയ ക്രിമിനലുകള്‍ സിപിഎമ്മിലുണ്ടെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ്, എല്ലാ പാര്‍ട്ടികളിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. 

മുന്‍ പേഴ്സണല്‍ സ്റ്റാഫിനേയും ഭാര്യയേയും അപമാനിച്ചെന്ന പരാതിയിലാണ് തനിക്കെതിരെ പൊളിറ്റിക്കല്‍ ക്രിനമിനലുകള്‍ പ്രവര്‍ത്തിക്കുന്നെന്ന് സുധാകരന്റെ പരാമര്‍ശം നടത്തിയത്. തനിക്കെതിരായ പരാതി വസ്തുതാ വിരുദ്ധമാണ്. ഇത്തരക്കാര്‍ ആലപ്പുഴ ജില്ലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുകയാണെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പേഴ്‌സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അവര്‍ ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com