കോവിഡ് രണ്ടാം വ്യാപനം; റെംഡിസിവിറിന്റെ വില കുത്തനെ കുറച്ച് കമ്പനികള്‍ 

റെംഡിസിവിർ​ കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ ഫ​ല​പ്ര​ദ​മാ​ണോ​യെ​ന്ന ചോദ്യം നിലനിൽക്കുന്നുണ്ടെങ്കിലും ര​ണ്ടാം ത​രം​ഗ​ത്തി​ൽ ആവശ്യമേറിയതോടെയാണ്‌ മരുന്ന് കമ്പനികൾ വില കുറച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോ​ഴിക്കോ​ട്​: കോ​വി​ഡ്​ രോ​ഗ​ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന റെംഡിസിവിർ കു​ത്തി​വെ​പ്പ്​ മ​രു​ന്നി​ന്റെ വിലയിൽ വലിയ കുറവ് വരുത്തി കമ്പനികൾ. റെംഡിസിവിർ​ കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ ഫ​ല​പ്ര​ദ​മാ​ണോ​യെ​ന്ന ചോദ്യം നിലനിൽക്കുന്നുണ്ടെങ്കിലും ര​ണ്ടാം ത​രം​ഗ​ത്തി​ൽ ആവശ്യമേറിയതോടെയാണ്‌ മരുന്ന് കമ്പനികൾ വില കുറച്ചത്. 

ഏ​ഴു ക​മ്പ​നി​ക​ളാ​ണ്​ വി​ല താ​ഴ്​​ത്തിയത്. ബ​യോ​കോ​ൺ ബ​യോ​ക്​​സി​ന്റെ 'റെം​വി​നി'​ന്​ 3950 രൂ​പാ​യി​രു​ന്ന​ത്​ 2450 രൂ​പ​യാ​യി കുറച്ചു. കാ​ഡി​ല ഹെ​ൽ​ത്ത്​ കെ​യ​റി​ന്റെ 'റെം​ഡാ​ക്​' എ​ന്ന പേ​രി​ലു​ള്ള ​100​ മി​ല്ലി ​ഗ്രാം ​ഇ​ൻ​ജ​ക്​​ഷ​ൻ ​റെംഡിസിവിറിന്റെ വി​ല മൂ​ന്നി​ലൊ​ന്നാ​യാ​ണ്​ കു​റ​ച്ച​ത്. 2800 രൂ​പ​യി​ൽ​നി​ന്ന്​ 899 രൂപയിലെത്തി.  

ഡോ ​റെ​ഡ്​​ഡീ​സി​‍ന്റെ ​'റെ​ഡി​ക്​​സി'​ന്​ 5400 രൂ​പ​യി​ൽ​നി​ന്ന്​ 2700ഉം ​സി​പ്ല​യു​ടെ 'സി​പ്ര​മി'​ക്ക്​ 4000ത്തി​ൽ​നി​ന്ന്​ 3000ഉം ​മൈ​ല​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്റെ 'ഡെ​സ്​​റം' ഇ​ൻ​ജ​ക്​​ഷ​ന്​ 4800ൽ ​നി​ന്ന്​ 3400ഉം ​ആ​യി കു​റ​ഞ്ഞു. രാജ്യത്ത് കോ​വി​ഡി​‍ന്റെ ര​ണ്ടാം വ​ര​വി​ൽ വ്യാ​പ​ക​മാ​യി റെംഡിസിവിർ ഉ​പ​യോ​ഗി​ച്ച​തോ​ടെ ക്ഷാ​മം നേരിടുകയും തുടർന്ന് ക​യ​റ്റു​മ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ക്കുകയും ചെയ്തു. 

 ജൂ​ബി-​ആ​ർ റെം​ഡിസി​വി​ർ 100​ മി​ല്ലി​ഗ്രാ​മി​ന്​ 3400ഉം ​ഹെ​റ്റോ​റോ ഹെ​ൽ​ത്ത്​​കെ​യ​റി​‍ന്റെ 'കോ​വി​ഫോ​ർ' എ​ന്ന പേ​രി​ലു​ള്ള മ​രുന്നി​ന്​ 3490 രൂ​പ​യു​മാ​ണ്​ വി​ല. നി​ല​വി​ലി​ത്​ 4700 രൂപയും 5400​ഉം രൂ​പ​യുമായിരുന്നു. ദേ​ശീ​യ മ​രു​ന്നു​വി​ല നി​യ​ന്ത്ര​ണ​സ​മി​തി പു​തി​യ വി​ല​ക്കു​റ​വി​ന്​ അം​ഗീ​കാ​രം ന​ൽ​കി.  പ്ലാ​സ്​​മ ചി​കി​ത്സ ന​ൽ​കു​ന്ന​തും അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ്​ റെഡിസി​വി​റി​ൽ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ർ അ​ഭ​യം​തേ​ടു​ന്ന​ത്. ആ​ശു​പ​ത്രി​വാ​സ​ത്തിന്റെ ദൈ​ർ​ഘ്യം കു​റ​ക്കാ​മെ​ന്ന​താ​ണ്​ ഈ ​മ​രു​ന്നിന്റെ പ്രത്യേ​ക​ത​യാ​യി പ​റ​യു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com