മദ്യപാനത്തിന് ഇടയില്‍ തര്‍ക്കം, യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2021 06:14 AM  |  

Last Updated: 19th April 2021 06:15 AM  |   A+A-   |  

crime

പ്രതീകാത്മക ചിത്രം


കൊല്ലം: മദ്യപാനത്തിനിടയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് അഞ്ചലിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. സ്വന്തം മകന്റ മുന്നിലിട്ടാണ് ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനെ സുഹൃത്ത് കൊന്നത്. 

സുഹൃത്തായ ലൈബുവിൻ്റെ വീട്ടിൽ കുട്ടപ്പൻ മദ്യപിക്കാനെത്തി. ഇതിനിടയിൽ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് ലൈബു അക്രമാസക്തനാകുകയായിരുന്നു. വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടി.

സംഭവസ്ഥലത്തു തന്നെ കുട്ടപ്പൻ മരിച്ചു. അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എത്തിയ മകൻ വിഷ്ണുവിൻ്റെ മുന്നിൽ വച്ചായിരുന്നു കുട്ടപ്പനെ വെട്ടിയത്. വിഷ്ണു വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസും നാട്ടുകാരും എത്തിയത്. ലൈബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.