നീലേശ്വരം നഗരസഭയില്‍ ഞായര്‍ ലോക്ക്ഡൗണ്‍ 

നീലേശ്വരം നഗരസഭയില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: നീലേശ്വരം നഗരസഭയില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

നേരത്തെ ജില്ലയില്‍ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഉത്തരവിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ കലക്ടറുടേത് തുഗ്ലക് പരിഷ്‌കാരമാണ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം കലക്ടര്‍ക്കെതിരെ കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് രംഗത്തുവന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തുമെന്നും എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് കാസര്‍കോട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയിരുന്നു. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം പരിഗണിച്ചായിരുന്നു തീരുമാനം.

കാസര്‍കോട് ജില്ലയിലെ ടൗണുകളിലേക്കുള്ള പ്രവേശനത്തിന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനമാണ് നീട്ടിയത്. എന്നാല്‍ ജില്ലയില്‍ സഞ്ചരിക്കുന്നതിന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ ഉത്തരവിനെതിരെ പ്രതിഷേധം കനക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com