രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം ബിജെപിക്ക്

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം ബിജെപിക്ക്
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ബിജെപിയുടെ ബിന്ദു പ്രദീപ് വിജയിച്ചു. 

ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത പഞ്ചായത്തില്‍ ഇത് മൂന്നാം തവണയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ട് തവണ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രന്‍ പ്രസിഡന്റ് ആയെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com