അധ്യാപകരിൽ നിന്ന് പണം തട്ടി, സ്വർണാഭരണങ്ങളും കൈക്കലാക്കി മുങ്ങി; 10 വർഷത്തിന് ശേഷം ദമ്പതികൾ വലയിൽ 

ഗാസിയാബാദിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്
സകറിയ ലൂക്കോസ്, ലീലാമ്മ സകറിയ
സകറിയ ലൂക്കോസ്, ലീലാമ്മ സകറിയ

മലപ്പുറം: അധ്യാപക സൊസൈറ്റി രൂപീകരിച്ച് പണം തട്ടി മുങ്ങിയ ദമ്പതിമാർ പത്ത് വർഷത്തിന് ശേഷം പിടിയിൽ. പോത്തുകൽ സ്വദേശികളായ സകറിയ ലൂക്കോസ്(56), ലീലാമ്മ സകറിയ(52) എന്നിവരാണ് പിടിയിലായത്. ഗാസിയാബാദിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുല്ലങ്കോട് ഗവ ഹൈസ്‌കൂളിലെ അനധ്യാപികയായ ലീലാമ്മ ഭർത്താവ് ക്രിസ്തീയ പുരോഹിതനായ സക്കറിയ ലൂക്കോസുമായി ചേർന്ന് സ്‌കൂളിലെ അധ്യാപകരിൽ നിന്ന് പണ സമാഹരണം നടത്തി. അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ചായിരുന്നു ഇത്. പണത്തിന് പുറമെ 50 പവനോളം സ്വർണാഭരണങ്ങളും അധ്യാപികരിൽ നിന്ന് കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോൾ ഇരുവരും കടന്നുകളഞ്ഞു. 

കാളികാവ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com