എറണാകുളത്ത് മൂന്ന് പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍; 451 കണ്ടെയ്ന്‍മെന്റ് സോണുകളും അടച്ചിടും

ജില്ലയില്‍ 3212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് അതിതീവ്രവ്യാപനം കണക്കിലെടുത്ത്  എറണാകുളം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മുഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ വൈകീട്ട് ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും ലോക്ക്ഡൗണ്‍ തുടരും. 

ജില്ലയില്‍ 3212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ന് 451 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍  81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍  3083 പേര്‍ക്കും ഉറവിടമറിയാത്ത 44 പേരും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് വൈറസ് ബാധ.

കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുള്ള പ്രവേശനം 
 പോലീസ് കര്‍ശനമായി നിയന്ത്രിക്കും.
 പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.
 ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. രാത്രി ഒമ്പതു മണിവരെ ഭക്ഷണം പാഴ്‌സലായി നല്‍കാം. 
 ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിരോധിച്ചു.
 ആരാധനാലയങ്ങളില്‍, മതപരമായ ചടങ്ങുകള്‍ പൊതു ജനങ്ങള്‍ കൂട്ടം കൂടാതെ നടത്താം. പള്ളികളില്‍ റംസാന്‍ നോമ്പ് തുറയുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥന നടത്താം. എന്നാല്‍ സമൂഹ നോമ്പുതുറ അനുവദനീയമല്ല.
 അവശ്യവസ്തു വില്‍പ്പനശാലകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. 
 വിവാഹ ആവശ്യങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതു പേരും മരണാനന്തര ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പത്തു പേരും മാത്രമേ പങ്കെടുക്കാവൂ.
 മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാത്രി 7. 30 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com