വാരാന്ത്യലോക്ക്ഡൗണ്‍ ഇല്ല; കോവിഡ് പടരുന്ന പഞ്ചായത്തുകളില്‍ വീടുകയറി പരിശോധന; ടെസ്റ്റ് പോസിറ്റിവിറ്റി 3ശതമാനമാക്കി കുറയ്ക്കുക ലക്ഷ്യം

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്തും 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തത്കാലം വാരാന്ത്യലോക്ക്ഡൗണ്‍ ഇല്ല. സ്ഥിതി പരിശോധിച്ച ശേഷം മാത്രം അക്കാര്യത്തില്‍ അന്തിമതീരമാനമെടുക്കുകയുള്ളുവെന്ന് കോവിഡ് കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

രാത്രി കര്‍ഫ്യൂ ശക്തമാക്കുന്നതോടൊപ്പം പകല്‍ സമയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമെ പൊതുഇടങ്ങളില്‍ ഇറങ്ങുകയുള്ളുവെന്ന് ഉറപ്പാക്കുക. അതിന് ശേഷം  കാര്യങ്ങള്‍ പരിശോധിച്ച ശേഷം മതി വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് എന്നതാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. കോവിഡ് വ്യാപനം തീവ്രമായ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ഏറെക്കുറെ സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

ആശുപത്രികളിലുള്ള സൗകര്യങ്ങളെ കുറിച്ച് കോര്‍കമ്മറ്റിവിശദമായി വിലയിരുത്തി. വെന്റിലേറ്റര്‍ സൗകര്യങ്ങളുംതൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. രോഗം വ്യാപനം കൂടിയാല്‍ സ്വകാര്യമേഖലയിലുള്ള ആശുപത്രികളോട് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. വൈറസിന്റെ ജനിതകമാറ്റത്തെപ്പറ്റി പഠിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com