മൊഴികളിൽ വൈരുദ്ധ്യം, സനു മോഹനുമായി ഇന്ന് തെളിവെടുപ്പ്; കൊച്ചിയിലെ ഫ്ലാറ്റിലും മുട്ടാർ പുഴയിലുമെത്തിക്കും 

പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനുമോഹൻ ഇപ്പോൾ
സനു മോഹന്‍/ഫയല്‍
സനു മോഹന്‍/ഫയല്‍

കൊച്ചി: പതിനൊന്നുകാരിയായ വൈഗയെ കൊലപ്പെടുത്തിയതിന് പിടിയിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ്. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനുമോഹൻ ഇപ്പോൾ. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിനായി പോകും.

വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സനു മോഹന്റെ ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറ ആരുടേതെന്നു സ്ഥിരീകരിക്കാനായിട്ടില്ല. 

കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നാണ് സനു മോഹന്റെ മൊഴി. കടബാധ്യത മൂലം താൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. തന്റെ മരണ ശേഷം മകൾ ഒറ്റയ്ക്കാവുമെന്ന ആശങ്കയാണ് കൊലപാതത്തിനു കാരണമായതെന്നാണ് സനു മോഹൻ പറയുന്നത്. ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നെന്ന് പറയുന്ന സനു മോഹൻ രക്ഷപ്പെടാൻ തയാറെടുപ്പുകൾ നടത്തിയെന്നത് വൈരുദ്ധ്യമാണ്. കുട്ടിയുടെ ശരീരത്തിൽ ആൾക്കഹോൾ കണ്ടെത്തിയെന്ന റിപ്പോർട്ടിനെക്കുറിച്ചും വ്യക്തത വരാനുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com