ബാങ്കുകളിലും നിയന്ത്രണം; പ്രവര്‍ത്തന സമയം രാവിലെ 10മുതല്‍ 2വരെ

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പുതുക്കിയ പ്രവര്‍ത്തന സമയം. ഈമാസം 30വരെയാണ് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നടപടി.

30ന് ചേരുന്ന എസ്എല്‍ബിസി യോഗത്തില്‍ ഈ തീരുമാനം പുനഃപരിശോധിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ എന്‍ അജിത് കൃഷ്ണന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ബാങ്ക് സന്ദര്‍ശിക്കണം. ഇടപാടുകള്‍ക്ക് പരമാവധി എടിഎം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് ബാങ്ക് ബ്രാഞ്ചുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്. 

ബാങ്ക് സന്ദര്‍ശനം അനിവാര്യമായ വേളയില്‍ ഇടപാടുകാര്‍ മാത്രം എത്തുക. കുട്ടികളുമായി ബാങ്കില്‍ എത്തുന്നത് ഒഴിവാക്കണം. ഉപഭോക്താക്കള്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കണം. മുഖാവരണം ഉള്‍പ്പെടെയുള്ള മറ്റെല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കണമെന്നും ബാങ്കേഴ്‌സ് സമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com