രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്; കുറിപ്പ് 

ഭാവി നിലപാട് എന്ത് എന്നറിയാന്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുമ്പോള്‍ വലതുപക്ഷത്തേയ്ക്ക് പോകുമെന്ന് സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് ചര്‍ച്ചയാകുന്നു
ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം
ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം

തിരുവനന്തപുരം:  രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കൊണ്ട് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗം എഴുതിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാവി നിലപാട് എന്ത് എന്നറിയാന്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുമ്പോള്‍ വലതുപക്ഷത്തേയ്ക്ക് പോകുമെന്ന് സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് ചര്‍ച്ചയാകുന്നു.

രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭ സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെയാണ് നാളെ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല എന്നുമുള്ള ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നത്. 'കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.'- ഇതാണ് കുറിപ്പിലെ വാചകം. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്നാണ് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com