'ഇടയ്ക്കിടയ്ക്ക് മാറ്റി പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല'; സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യം തന്നെയെന്ന് പിണറായി, മുരളീധരന് മറുപടി

സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍, വി മുരളീധരന്‍
പിണറായി വിജയന്‍, വി മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നത് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്. ഇടയ്ക്കിടയ്ക്ക് മാറ്റി പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല.' -അദ്ദേഹം പറഞ്ഞു. 

'സൗജന്യം എന്ന് പറയുന്നത് വയസ്സ് അടിസ്ഥാനത്തിലല്ല. എല്ലാവര്‍ക്കും സൗജന്യമായിരിക്കും.'- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 50 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് രണ്ടുലക്ഷം വാക്‌സിനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ പൊതിവിലുണ്ടാകുന്ന അന്തരീക്ഷമായിരിക്കില്ല. വലിയ തോതിലുള്ള രോഗ വ്യാപനം നേരിടുമ്പോള്‍ കേന്ദ്രത്തിന്റെ അപ്പോസ്തലമാരാണെന്ന് പറഞ്ഞ് ഇവിടെ വന്ന് ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിച്ചാല്‍ അന്തരീക്ഷം മോശമാക്കും'.

'കേന്ദ്രസര്‍ക്കാര്‍ വഹിക്കേണ്ട ബാധ്യത കേന്ദ്രം തന്നെ വഹിക്കണമെന്ന് ഒരു സംസ്ഥാനം ആവശ്യപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. അല്‍പ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍ ഏറ്റെടുക്കണം.' കേന്ദ്രമന്ത്രി മുരളീധരന്റെ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com