ബണ്ടി ചോറിന് കോവിഡ്

ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് കോവിഡ്.
ബണ്ടി ചോര്‍/ഫയല്‍ ചിത്രം
ബണ്ടി ചോര്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് കോവിഡ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ഇയാളുള്ളത്. മണികണ്ഠന്‍ എന്ന മറ്റൊരു തടവുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലിലെ മറ്റെല്ലാവരും കോവിഡ് നെഗറ്റീവ് ആണ്. 

2013ല്‍ തിരുവനന്തപുരത്തെ പ്രവാസിയുടെ വീട്ടില്‍ നിന്നും മുപ്പതു ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാറും സ്വര്‍ണവും കവര്‍ന്ന കേസിലാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ് പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com