വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; ആറരലക്ഷം ഡോസ് വാക്‌സിനെത്തി; നാളെ കൂടുതല്‍ കുത്തിവയ്പ് കേന്ദ്രങ്ങള്‍ തുറക്കും

5.5 ലക്ഷം ഡോസ് കോവിഷീല്‍ഡും ഒരുലക്ഷം ഡോസ് കോവാക്‌സീനുമാണ് എത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി.  ആറരലക്ഷം ഡോസ് വാക്‌സീനെത്തി. 5.5 ലക്ഷം ഡോസ് കോവിഷീല്‍ഡും ഒരുലക്ഷം ഡോസ് കോവാക്‌സീനുമാണ് എത്തിയത്. തിരുവനന്തപുരം 3.5 ലക്ഷം, കോഴിക്കോട് 1.5 ലക്ഷം, എറണാകുളം 1.5 ലക്ഷം എന്നിങ്ങനെയാണ് വാക്‌സിന്‍ വിതരണത്തിനായി എത്തിയത്.

ഒന്നാം ഡോസുകാര്‍ക്കും രണ്ടാം ഡോസുകാര്‍ക്കും വാക്‌സിന്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. രാത്രി വൈകി ഇറങ്ങിയ ഉത്തരവനുസരിച്ച് സ്‌പോട്ട് റജിസ്‌ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആയിരങ്ങള്‍ എത്തിയതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാക്കേറ്റം ഉണ്ടായി. വിതരണത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. 

സ്വന്തമായി കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സമീപത്തുളള അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം. രണ്ടാം ഡോസ് എടുക്കേണ്ട തീയതിക്ക് ചെറിയ വ്യത്യാസങ്ങള്‍ വന്നാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ വാക്‌സീന്‍ എത്തുന്നതിനനുരിച്ച് കൂടുതല്‍ കുത്തിവയ്പ്  കേന്ദ്രങ്ങള്‍ നാളെ തുറക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com