തുടര്‍ഭരണം ഉറപ്പ്;  17 സീറ്റില്‍ വിജയ പ്രതീക്ഷ, തിരൂരങ്ങാടിയില്‍ അട്ടിമറി: സിപിഐ

സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണമെന്ന് സിപിഐ വിലയിരുത്തല്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണമെന്ന് സിപിഐ വിലയിരുത്തല്‍. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് വിലയിരുത്തല്‍. എണ്‍പതില്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനില്‍ത്തും. എന്നാല്‍ പാര്‍ട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കുറച്ച് സീറ്റുകളാകും ലഭിക്കുക എന്നും സിപിഐ നേതൃയോഗം വിലയിരുത്തി. 

പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. മൂവാറ്റുപുഴ,തൃശൂര്‍, ചേര്‍ത്തല, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് നടന്നത് എന്നും തൃശൂര്‍ സീറ്റ് നഷ്ടമായേക്കാം എന്നും നേതൃയോഗം വിലയിരുത്തി. തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 

പതിനേഴു സീറ്റിലാണ് ഇത്തവണ സിപിഐ വിജയംപ്രതീക്ഷിക്കുന്നത്.  25 സീറ്റിലാണ് ഇത്തവണ സിപിഐ മത്സരിച്ചത്. കഴിഞ്ഞതവണ 27 സീറ്റില്‍ മത്സരിച്ച് 19 സീറ്റ് നേടിയിരുന്നു. എണ്‍പത് സീറ്റിനുമുകളില്‍ നേടി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് സിപിഎമ്മിന്റെയും വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com