കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല; എറണാകുളത്ത് വരുംദിവസങ്ങള്‍ നിര്‍ണായകം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വരുംദിവസങ്ങളില്‍ കൂടുതലാകുമെന്ന് കലക്ടര്‍ എസ് സുഹാസ്
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വരുംദിവസങ്ങളില്‍ കൂടുതലാകുമെന്ന് കലക്ടര്‍ എസ് സുഹാസ്. കൂട്ടപ്പരിശോധന നടത്തിയതിനാലാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ നടപ്പാക്കി വരുന്നത് ലോക്ക്ഡൗണ്‍ അല്ലെന്നും കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള നിയന്ത്രണമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുപേരില്‍ കൂടുതല്‍ ഒരിടത്തും കൂടിനില്‍ക്കാന്‍ അനുവദിക്കിമല്ല. 

തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കടക്കം കണ്ടെയിന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കും പോകുന്നതിന് അനുവാദമുണ്ട്. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡോ തൊഴില്‍ ദാതാവിന്റെ കത്തോ യാത്രക്കിടയില്‍ കയ്യില്‍ കരുതണം. 

കണ്ടെയിന്‍മെന്റ് സോണുകളിലെ ഹോട്ടലുകളില്‍നിന്ന് പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. വിനോദ പരിപാടികള്‍ക്കോ വിനോദ സഞ്ചാരത്തിനോ ഈ സോണുകളില്‍ അനുവാദമില്ല. പുതിയതായി അഞ്ച് എഫ്.എല്‍.ടി.സി കള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കോര്‍പറേഷന്‍ പരിധിയില്‍ രണ്ടെണ്ണമാണ് പുതിയതായി തുടങ്ങുന്നത്. 

ഡൊമസ്സിലിയറി കെയര്‍ സെന്റര്‍ (ഡി.സി.സി) , സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്നിവ തിരിച്ചാണ് രോഗികളെ പരിചരിക്കുന്നത്. നിലവില്‍ ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുരുതര ലക്ഷണങ്ങളുള്ളവരെയാണ്  ആശുപത്രികളിലേക്ക് മാറ്റുന്നത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ ഡി.സി.സി കളില്‍ ചികിത്സ നല്‍കും. നഴ്‌സിന്റെ സേവനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ജില്ലയില്‍ നാല് ഡി.സി.സി കളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് സി എസ്.എല്‍.ടി.സികള്‍ സര്‍ക്കാര്‍ തലത്തിലും , രണ്ട് സ്വകാര്യ എഫ്.എല്‍.ടി.സി കളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com