ഇന്ന് പൂര വിളംബരം; പാസ് വൈകുന്നതിനാല്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ആശങ്ക

കോവിഡ് പരിശോധനാ ഫലം വൈകുന്നതോടെ പാസ് കിട്ടാത്തത് എഴുന്നള്ളിപ്പിനെ ബാധിച്ചേക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്
തൃശൂര്‍ പൂരം/ഫയല്‍ ചിത്രം
തൃശൂര്‍ പൂരം/ഫയല്‍ ചിത്രം


തൃശൂർ: തൃശൂർ പൂര വിളംബരം ഇന്ന്. പൂര വിളംബരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി ഇന്ന് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇക്കുറിയും പൂരം ചടങ്ങായി ചുരുങ്ങുകയാണ്. 

നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങും. പതിനൊന്ന് മണിയോടെ തെക്കേ ഗോപുരം എറണാകുളം ശിവകുമാർ തള്ളിത്തുറക്കും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. കോവിഡ് പരിശോധനാ ഫലം വൈകുന്നതോടെ പാസ് കിട്ടാത്തത് എഴുന്നള്ളിപ്പിനെ ബാധിച്ചേക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവർക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിർബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകൾ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തിൽ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവിൽ തിരുവമ്പാടിക്ക് കുടമാറ്റമില്ല.

പാറമേക്കാവിന്റെ പൂരത്തിൽ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദർശനത്തിലൊതുക്കും. പൂര നാൾ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. പിറ്റേന്നാൾ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയൽ ഉണ്ടാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com