ഫ്‌ളാറ്റില്‍ കണ്ടെത്തിയത് വൈഗയുടെ രക്തം തന്നെ; ഡിഎന്‍എ ഫലം ലഭിച്ചു, മദ്യത്തിന്റെ അംശത്തില്‍ അവ്യക്തത തുടരുന്നു

വൈഗ കൊലക്കേസിൽ കേസിൽ നിർണായക തെളിവായ ഡിഎൻഎ പരിശോധന ഫലം അന്വേഷണ സംഘത്തിന് കിട്ടി
വൈഗ, സനു മോഹന്‍ / ഫയൽ ചിത്രം
വൈഗ, സനു മോഹന്‍ / ഫയൽ ചിത്രം


കൊച്ചി:  കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടെതാണെന്ന് സ്ഥിരീകരിച്ചു. വൈഗ കൊലക്കേസിൽ കേസിൽ നിർണായക തെളിവായ ഡിഎൻഎ പരിശോധന ഫലം അന്വേഷണ സംഘത്തിന് കിട്ടി. 

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ വൈഗയുടെ മൂക്കിൽനിന്ന് വന്ന രക്തമാണ് ഇതെന്നാണ് അറസ്റ്റിലായ പിതാവ് സനുമോഹൻ മൊഴി നൽകിയത്. എന്നാൽ വൈഗയുടെ രക്തത്തിൽ മദ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാക്കാനായിട്ടില്ല.

കോയമ്പത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. കോയമ്പത്തൂരിൽ വെച്ച് വിറ്റ വാഹനത്തിലും പരിശോധന നടത്തി. ഈ കാർ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും. ബെംഗളൂരുവിലും ഗോവയിലും തെളിവെടുപ്പിനായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘം തിരിക്കും. ഇവിടങ്ങളിൽ സനുമോഹൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പറയുന്ന മൊഴികൾ സത്യമാണോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com