എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷം; പത്ത് പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടും 

സംസ്ഥാനത്ത് ഏതാനും ദിവസങ്ങളിലായി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഏതാനും ദിവസങ്ങളിലായി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. പത്തു പഞ്ചായത്തുകള്‍ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്ന് ജില്ലയില്‍ 4548 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂര്‍, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നി പഞ്ചായത്തുകളാണ് പൂര്‍ണമായി അടച്ചിടുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ അടുത്തദിവസം മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വരാപ്പുഴയിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചിട്ടിരുന്നു. കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. 

ജില്ലയില്‍ ഇന്ന് വരാപ്പുഴയിലാണ് ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 145 പേര്‍ക്കാണ് രോഗം പിടിപെട്ടത്. തൃക്കാക്കര 141, തൃപ്പൂണിത്തുറ 139, കടുങ്ങല്ലൂര്‍ 108, എളംകുന്നപ്പുഴ 86, കുമ്പളങ്ങി 81, കളമശേരി 78, ഇടപ്പള്ളി 70 എന്നിങ്ങനെയാണ് കൂടുതലായി രോഗബാധ സ്ഥിരീകരിച്ച മറ്റു പ്രദേശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com