കേരളം ലോക്ക്ഡൗണിലേക്ക്?, ഗുരുതര സാഹചര്യം; തിങ്കളാഴ്ച തീരുമാനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് രോഗികളാണ്. 24 മണിക്കൂറിനിടെ 28,447 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍്ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടാവുക. കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com