ഹയർസെക്കൻഡറി പരീക്ഷ: രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കരുത്, ഉടൻ മടങ്ങണം 

അധ്യാപകർക്കും കുട്ടികൾക്കും യാത്ര ചെയ്യാൻ അനുവാദമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നാളത്തെ ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകർക്കും കുട്ടികൾക്കും യാത്ര ചെയ്യാൻ അനുവാദമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ ഉടൻ മടങ്ങണമെന്നാണ് നിർദേശം. 

പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ അവിടെ കൂട്ടംകൂടി നിൽക്കാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാൻ തിരിച്ചെത്തിയാൽ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നിൽ കുട്ടികളും രക്ഷകർത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്. യാത്രാസൗകര്യങ്ങൾക്ക് വേണ്ട ഇടപെടൽ നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകി, വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാസ്കുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം നമ്മൾ കർശനമായി പിന്തുടരണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകൾ കൂട്ടം കൂടുക എന്നിവയും വായുമാർഗം രോഗം പടരുന്നതിൽ വളരെ പ്രധാന കാരണങ്ങളാണ്, മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com