നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; പാലക്കാട് കുതിരയോട്ടം, തിങ്ങിനിറഞ്ഞ് ജനം, ലാത്തിവീശി പൊലീസ്

കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട് കുതിരയോട്ടം
കുതിരയോട്ടം ടെലിവിഷന്‍ ദൃശ്യം
കുതിരയോട്ടം ടെലിവിഷന്‍ ദൃശ്യം

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. 54 കുതിരകളാണ് അണിനിരന്നത്. ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. സ്ഥലത്തെത്തിയ പൊലീസ് കുതിരയോട്ടം നിര്‍ത്തിച്ചു. ലാത്തിവിശിയാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഘാടകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിന് മാത്രമാണ് പൊലീസും നഗരസഭയും സംഘാടകര്‍ക്ക്‌ അനുമതി നല്‍കിയത്. എന്നാല്‍ നിയന്ത്രണം ലംഘിച്ച് ഭാരവാഹികള്‍ കുതിയരോട്ടം സംഘടിപ്പിക്കുകയായിരുന്നു. 

ആദ്യസമയത്ത് കാണികള്‍ ഇല്ലായിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശത്തുമായി ജനങ്ങള്‍ തിങ്ങിനിറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി ജനങ്ങളെ ഓടിക്കുകയായിരുന്നു.
 

ഇതിനിടയില്‍ ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. കുതിരപ്പുറത്തുണ്ടായിരുന്ന ആള്‍ക്ക് വീഴ്ചയില്‍ പരിക്കേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. രണ്ടുവര്‍ഷത്തിലൊരിക്കലാണ് അങ്ങാടി വേല നടക്കാറുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com