മാസ്‌ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ മര്‍ദിച്ച സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

അങ്കമാലി ബസ് സ്റ്റാന്റ് പരിസരത്ത് മാസ്‌ക് ധരിക്കാതെയിരുന്ന അതിഥി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ഡ്രൈവവറെ കെഎസ്ആര്‍ടിസി സിഎംഡി സസ്‌പെന്‍ഡ് ചെയ്തു.
മാസ്ക് ധരിക്കാത്തതിന് യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാരൻ മർദിക്കുന്നു/ ടെലിവിഷൻ ദൃശ്യം
മാസ്ക് ധരിക്കാത്തതിന് യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാരൻ മർദിക്കുന്നു/ ടെലിവിഷൻ ദൃശ്യം


തിരുവനന്തപുരം: അങ്കമാലി ബസ് സ്റ്റാന്റ് പരിസരത്ത് മാസ്‌ക് ധരിക്കാതെയിരുന്ന അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡ്രൈവവറെ കെഎസ്ആര്‍ടിസി സിഎംഡി സസ്‌പെന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച് തൃശ്ശൂര്‍ വിജിലന്‍സ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പ്രാഥമിക  അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ വി വി ആന്റുവിനെ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ 22 ന് രാത്രി 7.30തിനാണ് ഡിപ്പോ പരിസരത്ത് മാസ്‌ക് ഇടാതെ ഇരുന്ന അതിഥി തൊഴിലാളിയെ ഇയാള്‍ മര്‍ദിച്ചത്. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസിയെ ആശ്രിയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരന്‍ മാസ്‌ക ധരിക്കാതെ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയതെങ്കിലും വിവരം പോലീസിനെയോ, മേല്‍ അധികാരിയേയോ അറിയിക്കാതെ  അതിന് വിരുദ്ധമായി ഷണ്ടിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന െ്രെഡവര്‍ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഎംഡി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com