വാട്‌സ്ആപ്പിലൂടെ സമന്‍സ് അയക്കുന്നത് നിയമപരമല്ല: ഹൈക്കോടതി

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഖേ​ന സ​മ​ൻ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് ക്രി​മി​ന​ൽ ന​ട​പ​ടി​ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: കോ​ട​തി ക​ക്ഷി​ക​ൾ​ക്ക് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് വിലയിരുത്തി ഹൈ​ക്കോ​ട​തി. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഖേ​ന സ​മ​ൻ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് ക്രി​മി​ന​ൽ ന​ട​പ​ടി​ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 

സ​മ​ൻ​സ് ന​ൽ​കാ​ൻ ആ​ധു​നി​ക​രീ​തി​ക​ൾ പ​ല​തും ഏ​ർ​പ്പെ​ടു​ത്തി മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​ട്​​സ്​​ആ​പ്പ് മു​ഖേ​ന സ​മ​ൻ​സ് ന​ൽ​കു​ന്ന രീ​തി നി​യ​മ​പ​ര​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ പറഞ്ഞാണ് ഹൈക്കോടതി പരാമർശം.​ വാ​ട്​​സ്​​ആ​പ്പ്​ മു​ഖേ​ന സ​മ​ൻ​സ് ന​ൽ​കി​യി​ട്ടും ഹാ​ജ​രാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സി ജെ എം കോ​ട​തി ത​നി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത് മു​ൻ മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ അ​നൂ​പ് ജേ​ക്ക​ബ് ന​ൽ​കി​യ ഹർജിയിൽ ജ​സ്​​റ്റി​സ്​ വി ജി അ​രു​ണിന്റെയാണ് നി​രീ​ക്ഷ​ണം.

കോവിഡ് കാലത്ത് മാന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സ​മ​രം ചെ​യ്ത കേ​സി​ൽ ഹാ​ജ​രാ​കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ച്ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ൽ സിജെഎം കോ​ട​തി അ​നൂ​പ് ജേ​ക്ക​ബി​ന് വാ​ട്​​സ്​​ആ​പ്പ്​ മു​ഖേ​ന സ​മ​ൻ​സ് ന​ൽ​കി​യി​രു​ന്നു.  ഹാ​ജ​രാ​യി​ല്ലെ​ന്ന്​ ചൂണ്ടിക്കാണിച്ചാണ് ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. 

എ​ന്നാ​ൽ, തന്റെ ഫോണിൽ വാട്സ് ആപ്പ് ഇല്ലെന്നും കോ​ട​തി​യു​ടെ സ​മ​ൻ​സ് ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് അ​നൂ​പ് ജേ​ക്ക​ബിന്റെ വാ​ദം. ആ​ശ​യ​വി​നി​മ​യ​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം സ​മ​ൻ​സ് അ​യ​ക്കു​ന്ന​തി​ലും അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ൻ​സ് അ​യ​ച്ച​ത്​ നി​യ​മ​പ​ര​മ​ല്ലെ​ന്ന്​ സിം​ഗി​ൾ ബെ​ഞ്ച് വി​ല​യി​രു​ത്തി. ജാ​മ്യ​മി​ല്ലാ വാ​റ​ന്റ് നാ​ലാ​ഴ്ച​ത്തേ​ക്ക് മ​ര​വി​പ്പി​ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com