ഷംസീർ എംഎൽഎയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ തിരക്കിട്ട നീക്കം; വിശദീകരണം തേടി ​ഗവർണർ

ഷംസീർ എംഎൽഎയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ തിരക്കിട്ട നീക്കം; വിശദീകരണം തേടി ​ഗവർണർ
​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ/ ഫയൽ
​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ/ ഫയൽ

കണ്ണൂർ: എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. സഹലയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ തിരക്കിട്ട നീക്കമെന്ന ആരോപണത്തിൽ ഗവർണർ വിസിയോട് വിശദീകരണം തേടി. 

കണ്ണൂർ യൂണിവേഴ്സിറ്റി എച്ച്ആർഡി സെൻററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്കാണ് ഷംസീറിന്റെ ഭാര്യയെ നിയമിക്കാൻ നീക്കം നടന്നത്. സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയുടെ പരാതിയിലാണ് ഗവർണറുടെ നടപടി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ തിടുക്കപ്പെട്ട് ഇന്റർവ്യു നടത്തുന്നതും ഡയറക്ടർ തസ്തിക ഒഴിച്ചിട്ട് അസി. ഡയറക്ടറെ മാത്രം നിയമിക്കുന്നതിലും വിശദീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്നായിരുന്നു സഹലയുടെ നിലപാട്. 

ഡയറക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തതിന് അനാവശ്യമായി വേട്ടയാടുകയാണ്. ഇന്റർവ്യൂവിൽ പങ്കെടുത്തത് മതിയായ യോഗ്യത ഉള്ളതുകൊണ്ടാണ്. മുപ്പതുപേർ പങ്കെടുത്ത ഇന്റർവ്യൂവിൽ തൻറെ പേര് മാത്രം വലിച്ചിഴക്കുന്നത് ഷംസീറിൻറെ ഭാര്യ ആയതുകൊണ്ടാണെന്നും സഹല നേരത്തെ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com