പൂരത്തിന് ഇടയിലെ ദുരന്തം; വെടിക്കെട്ട് ഉപേക്ഷിച്ചു, പകല്‍പൂരം നടത്തും

നിറച്ച  വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി
പൂരത്തിന് ഇടയില്‍ ആല്‍മരം പൊട്ടിവീണുണ്ടായ ദുരന്തം/വീഡിയോ ദൃശ്യം
പൂരത്തിന് ഇടയില്‍ ആല്‍മരം പൊട്ടിവീണുണ്ടായ ദുരന്തം/വീഡിയോ ദൃശ്യം


തൃശൂർ: പൂരത്തിന് ഇടയിൽ ആൽമരം വീണുണ്ടായ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. നിറച്ച  വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. 

തിരുവമ്പാടി ദേശക്കാരെ പൂർണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അതേസമയം  15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകൽപൂരം നടത്താനാണ് തീരുമാനം. പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്.

വെള്ളിയാഴ്ച രാ​ത്രി 12ഓ​ടെ തി​രു​വ​മ്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ വ​ര​വി​നി​ടെ​യാ​ണ് ആ​ൽ​മ​രം വീണത്‌. പ​ഞ്ച​വാ​ദ്യം ന​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. പരിക്കേറ്റവരെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ട്ട് പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. 

ഒ​ന്ന​ര മ​ണി​ക്കൂ​ർ കൊണ്ട് ഫ​യ​ർ​ഫോ​ഴ്സ് ആ​ൽ​മ​രം മു​റി​ച്ച് മാ​റ്റി. പൂ​രം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ന്തി​ക്കാ​ട് സി​ഐ ഉ​ൾ​പ്പെ​ടെ ഏ​താ​നും പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി​യും സ്ഥ​ല​ത്തെ​ത്തി. ആ​ൾ​ക്കൂ​ട്ടം കു​റ​വാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com