സന്നിധാനത്ത് നാല് കടുവകൾ, പശുവിനെ അടിച്ചുവീഴ്ത്തി, കല്ലെറിഞ്ഞ് ഓടിച്ച് യുവാവ്

2 വലിയ കടുവകളും 2 കുട്ടികളുമാണ് സന്നിധാനത്ത് ഇറങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശബ​രിമല; ശബരിമല സന്നിധാനത്ത് കുടുംബസമേതം കടുവ ഇറങ്ങി. മേയാൻ വിട്ട പശുവിനെ അടിച്ചു വീഴ്ത്തിയ കടുവകളെ കല്ലെറിഞ്ഞ് ഓടിച്ചു. ഇന്നലെ ഉച്ചയോടെ പാണ്ടിത്താവളം വാട്ടർ ടാങ്കിന് സമീപത്തായിരുന്നു സംഭവം. 2 വലിയ കടുവകളും 2 കുട്ടികളുമാണ് സന്നിധാനത്ത് ഇറങ്ങിയത്. 

സന്നിധാനത്തെ ഗോശാലയിലെ പശുക്കളെ എല്ലാ ദിവസവും പാണ്ടിത്താവളം ഭാഗത്ത് അഴിച്ചു വിടാറുണ്ട്.  ഇവയെ മേയാൻ വിട്ട ശേഷം പശുവിനെ പരിപാലിക്കുന്ന ആനന്ദ്, വാട്ടർ ടാങ്കിന് മുകളിൽ കയറി ഇരുന്നു. പശുവിന്റെ ബഹളം കേട്ട് നോക്കുമ്പോൾ കടുവ അടിച്ചു വീഴ്ത്തുന്നതാണ് കണ്ടത്. ആനന്ദ് കല്ലെറിഞ്ഞ് ഇവയെ ഓടിച്ചു. പശുവിന്റെ കഴുത്തിനു പരുക്കു പറ്റി.  നീരു വന്ന് വീർത്തു. തീറ്റ എടുക്കുന്നില്ല. മുൻപ് ഇവിടെ തീറ്റയ്ക്കായി വിട്ട പശുവിനെ കടുവ കൊന്നു തിന്ന സംഭവം ഉണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com