കോവിഡ് ബാധിതന്റെ വീട്ടില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുറിക്കുള്ളില്‍ കുടുങ്ങി; രക്ഷയ്‌ക്കെത്തിയത് പൊലീസ് 

എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പിപിഇ കിറ്റ് ധരിച്ചെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ പൊളിച്ച് കുട്ടികളെ പുറത്തെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആര്യനാട്: കോവിഡ് ബാധിതനായ വ്യക്തിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ പുറത്തെത്തിച്ചത് പൊലീസ്. കുട്ടികള്‍ മുറിയില്‍ കുടുങ്ങിയതോടെ അയല്‍വാസികളുടെ സഹായം തേടിയെങ്കിലും കോവിഡ് ബാധിതന്റെ വീടായതിനാല്‍ ആരും സഹായക്കാന്‍ തയ്യാറായില്ല. 

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുടമസ്ഥന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കളും ഈ വീട്ടില്‍ നിരീക്ഷണത്തിലാണ്. 

ഇയാളുടെ ഒന്നും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ കയറുകയും മുറിയുടെ വാതില്‍ അടഞ്ഞ് പൂട്ട് വീഴുകയുമായിരുന്നു. ഇതോടെ കുട്ടികള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. 

അമ്മയും ഭാര്യയും സഹായത്തിനായി ബഹളം വെച്ചു. എന്നാല്‍ പ്രദേശവാസികളാരും വരാന്‍ തയ്യാറായില്ല. ഇതോടെ ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പിപിഇ കിറ്റ് ധരിച്ചെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ പൊളിച്ച് കുട്ടികളെ പുറത്തെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com