ഒ പി ടിക്കറ്റും ഇനി അക്ഷയകേന്ദ്രം വഴി; സംവിധാനം ഉടൻ 

ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങളെ ഒ പി ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളാക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സർക്കാർ ആശുപത്രികളിലെ ഒ പി ടിക്കറ്റ് അക്ഷയകേന്ദ്രത്തിലെത്തി ബുക്ക് ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങളെ ഒ പി ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളാക്കും. പുതിയ സംവിധാനം സംസ്ഥാനത്ത്‌ ഉടൻ നിലവിൽവരും.

ഒ പി ടിക്കറ്റ് വീട്ടിലിരുന്നു ബുക്ക്‌ ചെയ്യാമെന്ന ഇ-ഹെൽത്ത് പദ്ധതിയുടെ സവിശേഷത പ്രയോജനപ്പെടു‌ത്താൻ കഴിയാത്തവർക്കായാണ് ഈ സൗകര്യം ആലോചിച്ചത്. സ്വന്തമായി മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയാത്തവരോ ആയ ആളുകളെ സഹായിക്കാനാണ് അക്ഷയകേന്ദ്രങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 

വ്യക്തിവിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചാണ് ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ലഭിക്കുന്ന തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഒപി ബുക്കിങ് സാധ്യമാകും. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്തുമാത്രം രോഗി ആശുപത്രിയിൽ എത്തിയാൽ മതിയാകും.  

ഒറ്റ ക്ലിക്കിൽ തന്നെ രോ​ഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡോക്ടർക്ക് അറിയാനാകുന്നതാണ് പുതിയ സംവിധാനം. രോ​ഗിക്ക് എന്തെല്ലാം രോഗങ്ങളുണ്ടെന്നും ഏതൊക്കെമരുന്നാണ് നിലവിൽ കഴിക്കുന്നതെന്നതുമടക്കമുള്ള വിവരങ്ങൾ ഇതുവഴി ലഭിക്കും. രോ​ഗിയുടെ  ജീവിതസാഹചര്യങ്ങൾ, ഭക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളസ്രോതസ്സ്, വീടു സ്ഥിതിചെയ്യുന്ന പ്രദേശത്തെ പ്രത്യേകതകൾ എന്നിവയും അറിയാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com