വയനാട്ടില്‍ 25കാരിയായ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം
കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതി
കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതി


മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്‌നീഷ്യന്‍ അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.

രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വൈറസ്ബാധ അതീവഗുരുതരമായതിനെത്തുടര്‍ന്ന്  കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.  താല്‍ക്കാലികാടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com