കായംകുളത്ത് ചകിരി മാറ്റിയപ്പോള്‍ കൂറ്റന്‍ ഇരുതല മൂരി, അഞ്ചടി നീളം; പിടികൂടി

കായംകുളത്ത് അഞ്ചടി നീളമുള്ള കൂറ്റന്‍ ഇരുതല മൂരിയെ പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കായംകുളത്ത് അഞ്ചടി നീളമുള്ള കൂറ്റന്‍ ഇരുതല മൂരിയെ പിടികൂടി. വീട്ടില്‍ ചകിരിക്കെട്ടുകള്‍ക്കിടയില്‍ കാണപ്പെട്ട ഇരുതല മൂരിയെ പൊലീസെത്തിയാണ് പിടികൂടിയത്. തുടര്‍ന്ന് വനംവകുപ്പിന് കൈമാറി. 

പ്രയാര്‍ മേട്ടുതറക്കിഴക്കതില്‍ ബാഹുലേയന്റെ വീടിനോട്  ചേര്‍ന്ന് സൂക്ഷിച്ചിരുന്ന ചകിരിക്കെട്ടുകള്‍ക്കിടയിലാണ് 5 അടി നീളമുള്ള ഇരുതല മൂരിയെ കണ്ടത്. വീട്ടുകാര്‍ ചകിരി മാറ്റിയപ്പോള്‍  ഇതിനെ കണ്ട ഉടന്‍  പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. 

പൊലീസെത്തി വനംവകുപ്പുമായി ബന്ധപ്പെട്ടു. അവര്‍ ഒരു ഉദ്യോഗസ്ഥനെ അയച്ച് പരിശോധിച്ചപ്പോഴാണ് ഇരുതലമൂരിയാണെന്ന് ഉറപ്പായത്. കായംകുളം  സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉഷസ്, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുതലമൂരിയെ പിടികൂടിയത്.വനം വകുപ്പിന്റെ ഷെഡ്യൂള്‍ നാലില്‍പ്പെട്ട ജീവിയാണ് ഇരുതലമൂരി. ഇതിനെ പിടികൂടുന്നതും വില്‍ക്കുന്നതും കൊല്ലുന്നതും കുറ്റമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com