ടൈം സ്ലോട്ട് കിട്ടിയത് 10നും 11നും ഇടയില്‍;തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും, മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പാളി

കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാനായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും
തിരക്കില്‍ കുഴഞ്ഞുവീണയാള്‍,വരിനില്‍ക്കുന്ന ആളുകള്‍/ടെവിലിവിഷന്‍ ദൃശ്യം
തിരക്കില്‍ കുഴഞ്ഞുവീണയാള്‍,വരിനില്‍ക്കുന്ന ആളുകള്‍/ടെവിലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാനായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും. രണ്ടുപേര്‍ കുഴഞ്ഞുവീണു. രണ്ടായിരത്തിന് മുകളില്‍ ജനങ്ങളാണ് സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ എത്തിയ ജനങ്ങളാണ് കൂടിനില്‍ക്കുന്നത്. സര്‍ക്കാരിന്റെ മെഗാ വാക്‌സിനേഷന്‍ പദ്ധതിയിലാണ് കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടായത്. സ്റ്റേഡിയത്തിന് ചുറ്റു ആളുകള്‍ കൂടിയിട്ടുണ്ട്. 

രാവിലെ പത്തുമുതലാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവരാണ് വാക്‌സിനെടുക്കാനെത്തിയത്. വളരെ കുറവ് വാക്‌സിന്‍ മാത്രമാണ് ഇവിടെയുള്ളത്.  പത്തുമുതല്‍ പതിനൊന്നുവരെയാണ് തങ്ങള്‍ക്ക് ടൈം സ്ലോട്ട് കിട്ടിയതെന്നാണ് വാക്‌സിന്‍ എടുക്കാനെത്തിയവര്‍ പറയുന്നത്. 

എന്നാല്‍, ടൈം സ്ലോട്ട് ജനങ്ങള്‍ കൃത്യമായി പാലിക്കുമെന്നാണ് കരുതിയിരുന്നതെന്നും ജനങ്ങള്‍ ഒരേസമയം കൂട്ടമായി എത്തിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും തിരുവനന്തപുരം ഡിഎംഒ കെ എസ് ഷിനു പറഞ്ഞു. തിക്കും തിരക്കും കൂടിതയതിന് പിന്നാലെ പൊലീസ്, ഇന്ന് സ്ലോട്ട് ലഭിക്കാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കില്ലെന്ന്  ഉച്ചഭാഷിണി വഴി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com