റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും പരിശോധന കര്‍ശനമാക്കും; ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കും; മുഖ്യമന്ത്രി 

എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്‌സിജന്‍ ബെഡ് ഉറപ്പാക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍

തിരുവനന്തപുരം:  ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം വലിയതോതില്‍ വര്‍ധിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍,  ബസ് സ്റ്റാന്റ്‌ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യതയ്ക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്‌സിജന്‍ ബെഡ് ഉറപ്പാക്കും. ഇഎസ്‌ഐ ആശുപത്രികളിലെ ബെഡ് ഓക്‌സിജന്‍ ബെഡാക്കും. ജയിലില്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്കു പരോള്‍ നല്‍കാന്‍ ആലോചിക്കുന്നു. കോവിഡ് ബ്രിഗേഡില്‍ കൂടുതല്‍ പേര്‍ പങ്കാളികളാകണം.

നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. ഒരു കാരണവശാലും ഓക്‌സിജന്‍ ലഭ്യത തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് മുന്‍കരുതല്‍ എടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com